കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാര്‍ട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം താനാണ് സ്ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തുകയായിരുന്നു. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാര്‍ട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരുന്നത്.
