കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം. എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
