കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് 108.28 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. പോലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ യുവതികളുടെ പേരിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ബേപ്പൂർ സ്വദേശി അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന് സംശയം തോന്നാതിരിക്കാൻ യുവതികളുടെ പേരിൽ ലോഡ്ജ് മുറികളെടുത്ത് അവിടെ താമസിച്ച് യുവാക്കൾക്ക് ലഹരി കൈമാറുന്നതാണ് രീതി. ഒന്നാം പ്രതിയായ അമൽകുമാർ നേരത്തെയും നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *