കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയാണ് കിരണ്‍ കുമാര്‍. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറയുന്നത്. വിധി പ്രസ്താവം നടക്കുമ്പോള്‍ കിരണ്‍ കുമാറിനേയും കോടതിയിലെത്തിച്ചിരുന്നു.
