കൊച്ചി: പുല്ല് ചെത്തി മടങ്ങുന്നതിനിടെ മിന്നലേറ്റു, വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികില്‍ പുല്ല് ചെത്തി വള്ളത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വള്ളം മറിഞ്ഞു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.