കോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സര്‍വീസ് റോഡ് തകര്‍ന്ന് വീണത്.

റോഡ് തകര്‍ന്നതോടെ രാത്രി അതുവഴി പോയ ആംബുലന്‍സും അപകടത്തില്‍പെട്ടു. താഴേക്ക് തൂങ്ങിക്കിടന്ന ആംബുലന്‍സ് ക്രെയിന്‍ എത്തിയാണ് നീക്കിയത്. സംരക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ വീട്ടിലേക്കാണ് പതിച്ചത്.

അതേസമയം, സര്‍വീസ് റോഡുകളുടെ ഭിത്തി നിര്‍മിച്ചത് അശാസ്ത്രീയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിര്‍മാണവേളയില്‍ തന്നെ ഇതിന്റെ അപകടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *