ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ച് സന്ദര്‍ശിക്കും. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാം?ഗങ്ങളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടാവുകയും പൂഞ്ചിലടക്കം നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *