കൊച്ചി: ആലുവയില്‍ മകളെ പുഴയിലേക്ക് എറിഞ്ഞുകൊന്ന കേസില്‍ അമ്മയുമായി തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ എറിഞ്ഞസ്ഥലവും എറിഞ്ഞരീതിയും അമ്മ പൊലീസിന് വിശദീകരിച്ചു. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നിരവധി പേര്‍ പ്രതിയെ കാണാനായി പാലത്തിലെത്തിയിരുന്നു. പ്രതിയുടെ മുഖം മറച്ചതിനെതിരെയടക്കം വൈകാരികമായ രീതിയില്‍ നാട്ടുകാര്‍ രോഷമറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് സ്ഥലത്ത് നിന്ന് പെട്ടന്ന് മടങ്ങുകയും ചെയ്തു.
കുട്ടിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് കൂട്ടിക്കൊണ്ടുപോയ അംഗന്‍വാടി, ആലുവ മണപ്പുറം എന്നിവിടങ്ങളിലെത്തിച്ചും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്.ഇവിടെയും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.