കോഴിക്കോട് ബാലുശേരിയില്‍ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുവിന് ക്രൂര മര്‍ദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്. എസ്ഡിപിഐ യുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.

മര്‍ദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയില്‍ സംഘം വാള്‍ പിടിപ്പിച്ചു. പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേരി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *