മുസ്ലീം ലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി എം എം മണി എംഎല്‍എ. പികെ ബഷീറിന്റെ പരമാര്‍ശം വിവരക്കേടാണെന്നും നേരിട്ട് കാണുമ്പോള്‍ പരാമര്‍ശത്തെ കുറിച്ച് ചോദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

‘അയാള്‍ മുസ്ലീം ലീഗല്ലേ, ലീഗിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്” അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാദ്ധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎല്‍എ എം എം മണിക്കെതിരെ നിറത്തിന്റെ പേരില്‍ അധിക്ഷേപം നടത്തിയത്. .’കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മോറുമൊക്ക കറുപ്പല്ലേ’ എന്നായിരുന്നു പികെ ബഷീറിന്റെ അധിക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *