തൊപ്പിയെന്ന യൂട്യൂബ് വ്ലോഗർ നിഹാദിനെതിരെ സ്ത്രീ വിരുദ്ധത, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഐടി ആക്ട് 67 ചുമത്തിയാണ് കണ്ണപുരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.നിലവിൽ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പി. കണ്ണൂർ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയിൽ ഹൗസിൽ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്.
തൊപ്പി ഇന്ന് പുലർച്ചെയാണ്പോലീസിന്റെ കസ്റ്റഡിയിലായത് . മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പോലീസിന്റെ അപ്രതീക്ഷിത നീക്കം.