ആലപ്പുഴ: ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ.ഹാരിസാണു പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വച്ചു വിജിലൻസ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ യു.മണിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസിനെ വിജിലന്‍സ് പിടികൂടിയത്. 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് മണി വിജിലന്‍സില്‍ പരാതിപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആദ്യഗഡുവായി 2000 രൂപ നല്‍കുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.