നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 10 റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ് 7000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്‍റെ ലീഡ് 7602 ആയി ഉയര്‍ത്തി.

അതേസമയം, 10 റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ യുഡിഎഫിന്‍റെ ലീഡില്‍ നേരിയ കുറവുണ്ടാകുകയും ചെയ്തു.ഏഴാം റൗണ്ടിൽ 372 വോട്ടിൻ്റെ ലീഡായിരുന്നു യുഡിഎഫിന് ലഭിച്ചത്.എട്ടാം റൗണ്ട് മുതല്‍ എല്‍എഡിഎഫിന്‍റെ ശക്തികേന്ദ്രത്തിലാണ് വോട്ടെണ്ണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിൻ്റെ ജന്മനാടായ പോത്തുകല്ല് എട്ടാം റൗണ്ടിലാണ് ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *