105ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ എഴുതി മികച്ച വിജയം നേടി ശ്രദ്ധേയയായ ഭഗീരഥി അമ്മ(107) അന്തരിച്ചു. കൊല്ലം പ്രാക്കുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു .
സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് ഭഗീരഥി അമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *