വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സർവീസിൽ നിന്നു പിരിച്ചുവിട്ടു കണ്ണൂർ വിമാനത്താവളത്തിൽ നാലര കിലോഗ്രാം സ്വർണവുമായി 3 കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി..
രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണു ജോലിയിൽ നിന്നു പിരിച്ചുവിട്ടത്.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായി നേരത്തെ വ്യക്തമായിരുന്നു. ഡിആർഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തെ തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തു സംഘത്തെ ഇവര്‍ സഹായിച്ചതായി ഡിആർഐയാണ് കണ്ടെത്തിയത്.
