കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് ചോര്‍ത്തിയെന്നും എന്നാല്‍ അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം.ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു’- ക്രൈംബ്രാഞ്ച് പറയുന്നു.പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന സംശയവും കുറ്റപത്രത്തിലൂണ്ടെന്നാണ് അറിയുന്നത്. അനുബന്ധ കുറ്റപത്രത്തില്‍ ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി ഉള്‍പ്പടെ 102 സാക്ഷികള്‍ ആണുള്ളത് . നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കാമ്പുണ്ടെന്നാണ് പൊലീസ് നിഗമനം.കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയില്ല. പക്ഷേ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
