കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എസ് ഐ എസ് കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഈ മാസം പതിനാറാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍വച്ച് പണം വച്ച് ചീട്ട് കളിച്ച സംഘത്തെ പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

എസ്‌ഐ എസ്.കെ. അനില്‍ മുന്‍പും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ടിട്ടുണ്ട്. റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുന്‍പാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാംപിലേക്ക് മാറ്റി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *