കെപിസിസി ചിന്തന്‍ ശിബിരം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം. നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേ സമയം മുല്ലപ്പള്ളിയും സുധീരനും വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

അതേസമയം, കെപിസിസി ചിന്തന്‍ ശിബിരം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമായി നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ വിശദമായ ചര്‍ച്ച ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *