ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പവന് 2000രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു.

സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പ്രതിഫലിച്ചിരിക്കുകയാണ്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ് വില.

കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *