പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം പത്രം ഒന്നാം പേജില്‍ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം കൊടുത്തത് ഗുരുനിന്ദയാണെന്നും ശ്രീനാരായണ ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും, മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല,’ കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *