തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.

പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *