സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ഈ മാസം 27 ന് നടക്കുന്ന ഭാരത് ബന്ദിന് മുന്നോടിയായി ട്രേഡ് യൂണിയൻ സംയുക്ത കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. ഫോർവേഡ് ബ്ലോക്ക് ജില്ലാ സിക്രട്ടറി കായക്കൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു.കെ മോഹനൻ ( സി ഐ ടി യു ) ടി ബൈജു (ഐ എൻ ടി യു സി)കമറുദ്ധീൻ (എസ് ടി യു ) രജിൻ ദാസ് കുന്നത്ത്, കെ പി ബാലഗോപാലൻ, മൊയ്തീൻകുറ്റിക്കാട്ടൂർ പ്രസംഗിച്ചു.
സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍.പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *