ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം പി . വി മുരളീധരനോ കെ സുരേന്ദ്രനോ പറഞ്ഞാലും താൻ ആ സ്ഥാനത്തേക്ക് ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ലവരായ സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *