നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയിൽ കേസെടുത്ത് മരട് പൊലീസ്.കഴിഞ്ഞ ദിവസം ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്.
ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *