സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്‌കൂൾ പ്രവർത്തിക്കുക.ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനികളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

1 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്. മാസത്തിൽ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാൻ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി.

അക്കാദമിക വർഷത്തിൽ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *