കോഴിക്കോട് മടവൂരിൽ ബൈക്ക് പൊട്ടിത്തെറിച്ചു. മടവൂർ സി എം മഖാമിന് സമീപമുള്ള ലോഡ്ജിൽ വച്ചാണ് ബൈക്ക് പൊട്ടിത്തെറിച്ചത്. രാത്രി 12 മണിയോട് കൂടിയായിരുന്നു അപകടം. ലോഡ്ജിന് സമീപം നിർത്തിയിട്ട ഇലക്ട്രിക്ക് സ്കൂട്ടർ ആയിരുന്നു കത്തിനശിച്ചത്. ചെറിയ രീതിയിൽ പുക വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും ആയിരുന്നു സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. മൂന്ന് മാസങ്ങൾക്ക് മുൻപ് വാങ്ങിയ വണ്ടിയുടെ ഉടമസ്ഥൻ വള്ളങ്ങാച്ചാലിൽ വി സി മുഹമ്മദ് എന്ന ആളാണ്. വണ്ടി തീപിടിച്ചത് ശ്രദ്ധയിൽ പെട്ട പരിസര വാസികളും , ലോഡ്ജിൽ ഉള്ളവരും ചേർന്നാണ് തീ അണക്കാൻ സഹായിച്ചത്. ഇന്ധനവില കുത്തനെ ഉയരുകയും ഇലക്ട്രിക് വാഹനനിർമാണ രംഗത്തേയ്ക്ക് കൂടുതൽ കമ്പനികൾ കടന്നുവരികയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങൾ ജനകീയമാകുകയാണ്. പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുമായി ട്രാഫിക് തിരക്കിലൂടെ ഊളിയിടുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ കേരളത്തിലും ഇന്ന് അപൂർവ കാഴ്ചയല്ല. എന്നാൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തുടർച്ചയായി തീപിടിക്കുന്നതിൻ്റെ ഞെട്ടലിലാണ് ഇന്ന് രാജ്യം. പ്രമുഖ ഇലക്ട്രിക് വാഹനനിർമാതാക്കളായ ഓല 1441 സ്കൂട്ടറുകൾ തിരിച്ചു വിളിചത് അടുത്തിടെ ആയിരുന്നു.മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഉപയോഗിക്കുന്ന ലിഥിയം – അയോൺ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങൾക്കും ഉപയോഗിക്കുന്നത്. ഭാരവും വലുപ്പവും കുറവാണെന്നതും ചെറിയ ബാറ്ററിയിൽ വളരെയധികം വൈദ്യുതി സംഭരിക്കാനാകുമെന്നതുമാണ് ലിഥിയം അയോൺ ബാറ്ററികളുടെ മെച്ചം. കൂടാതെ സാധാരണ ലെഡ് ആസിഡ് ബാറ്ററികളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ ആയുസ്സുമുണ്ട്. എന്നാൽ കാര്യക്ഷമതയ്ക്കായി ഉപയോഗിക്കുന്ന ഈ ലിഥിയം ആസിഡ് ബാറ്ററികൾ തന്നെയാകാം ആവര്‍ത്തിച്ച് സംഭവിക്കുന്ന തീപിടിത്തങ്ങൾക്ക് പിന്നിൽ എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
