കാസർക്കോഡ് :പ്രസംഗത്തിനിടെ അനൗൺസ് ചെയ്തതിൽ ക്ഷുഭിതനായി വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം പൂർത്തിയാക്കുന്നതിന് മുമ്പ് അനൗൺസ്‌മെന്റ് വന്നത് തെറ്റായ കാര്യമാണ്, ആ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണങ്ങിപ്പോയെന്ന് ചില മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെ പിണക്കരുതെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രസംഗം അവസാനിപ്പിച്ചെന്ന് കരുതി അനൗൺസർ അടുത്ത ചടങ്ങിനെക്കുറിച്ച് പറയുകയായിരുന്നു. ഇയാൾക്ക് ചെവിയും കേൾക്കില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി വേദിയിൽനിന്ന് പോവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *