ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശത്തിൽ കെഎം ഷാജിക്കെതിരെ കേസ് എടുത്തു. വീണ ജോര്‍ജിനെതിരായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയ്ക്കെതിരെ വനിതാകമ്മീഷന് ആണ് കേസെടുത്തു. കെ.എം.ഷാജിയുടെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും പ്രസംഗം തീര്‍ത്തും അധിക്ഷേപകരമാണെന്നും വനിതാ കമ്മീഷൻ വിലയിരുത്തി. പ്രസംഗം നടത്തിയ മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയോട് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം കര്‍മരംഗത്ത് വലിയ നേട്ടമുണ്ടാക്കിയ വീണാ ജോര്‍ജിനെ പോലെ ഒരു വനിതയെ വളരെ അശ്ലീലകരമായ പദങ്ങള്‍ ഉപയോഗിച്ചാണ് കെ.എം. ഷാജി അഭിസംബോധന ചെയ്തത്. നമ്പൂതിരി സമുദായത്തിലുണ്ടായ മനുഷ്യത്വരഹിതമായ ഒരു വിചാരണാഘട്ടത്തില്‍ ഇരയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കിലൂടെ മന്ത്രിയെ അഭിസംബോധന ചെയ്തത് തീര്‍ത്തും മനുഷ്യത്വരഹിതവും ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനവുമാണ്. ഇത്തരം രാഷ്ട്രീയ അശ്ലീലപ്രസംഗങ്ങള് നടത്തുന്ന കെ.എം. ഷാജിയെ പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്നും വനിതാകമ്മീഷന് വ്യക്തമാക്കി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
