ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന. താൻ ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ വാങ്ങിയിട്ടില്ലെന്നും ഉള്ളത് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങളാണെന്നും അമിത് ചക്കാലക്കൽ പ്രതികരിച്ചു.

രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നംഖോറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നത്. നേരത്തെ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

മോട്ടോർ വാഹാന വകുപ്പ് ഉദ്യോഗസ്ഥരും ദുൽഖർ വീട്ടിൽ എത്തി. പൃഥ്വിരാജിന്റെ ലാൻഡ് റോവറും ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. ഭൂട്ടാൻ പട്ടാളം ലേലത്തിൽ വിറ്റ വാഹനങ്ങൾ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് കടത്തിയ സംഭവത്തിലാണ് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *