കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ എക്‌സൈസിന്റെ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിൻസി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം – കോക്കാട് റോഡിൽ വച്ച് ബൈക്കിൽ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും സംഘം ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ രാജേഷ് കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ എം എച്ച്, കൃഷ്ണരാജ് കെ ആർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അർച്ചന കുമാരി, എക്‌സൈസ് ഡ്രൈവർ അജയ കുമാർ എം.എസ് എന്നിവരും പരിശോധനയിൽ പങ്കൈടുത്തു. അതേസമയം കണ്ണൂരിൽ കർണാടക ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പിപിയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി,അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ.സി, ചെക്ക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി, ബഷീർ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി ടി റോഷിത്,ഷജേഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
