കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം ചെയ്തത്. വയറുവേദനയെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടി എത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോളാണ് പെൺകുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വെള്ളിമാടുകുന്ന് സിഡബ്ലൂസിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു. ചൈൽ‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ വെങ്ങളത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഓടി പോയെങ്കിലും പോലീസ് പ്രതിയെ കീഴ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ മാസം മോഷ്ടിച്ച കമ്പിയുമായി പോലീസ് പിടിയിലായ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.വി ബിജു, എസ്ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വൻ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, പിങ്ക് പോലീസ് ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *