കല്‍പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തും.

കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രാവിലെ 10.30നാണ് റോഡ് ഷോ തുടങ്ങുക. തുടര്‍ന്ന് കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടര്‍ക്ക് പത്രിക നല്‍കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു എന്നിവരും പങ്കെടുക്കും.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായ പ്രിയങ്ക ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തില്‍ നിരവധി ദേശീയ നേതാക്കളും ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തകരും വരുംനാളുകളില്‍ വയനാട്ടില്‍ കേന്ദ്രീകരിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.

Leave a Reply

Your email address will not be published. Required fields are marked *