പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു.

കാട്ടാളന്‍, ഹംസം, ബ്രാഹ്‌മണന്‍ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

സംസ്‌കാരം വൈകിട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *