കോഴിക്കോട്: ഇന്ന് ഉണ്ടായ ശക്തിയായ മഴയിലും കാറ്റിലും കോഴിക്കോട് ബസ്റ്റാന്റിൽ മാസങ്ങൾക്ക് മുമ്പ് കത്തിയ കൊട്ടിടത്തിൻ്റെ ബോർഡും മറ്റും തകർന്ന് വീണ് അപകടം. കടക്കാരും, കാൽനടയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കോഴിക്കോട് ഫോക്കസ് മാളിന്റെ എതിർവശമുള്ള ശ്രീ ഭുവനേശ്വരി ലോട്ടറി ഏജൻസി അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മുകൾ ഭാഗമാണ് ഭാഗികമായി ഇടിഞ്ഞു വീണ് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.
അപകടത്തിൽ കൊട്ടിടത്തിന്റെ മുളകിൽ സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകളും മറ്റ് ബോർഡുകളും ഇടിഞ്ഞു വീണ് നിലം പതിക്കുകയായിരുന്നു. 6 മാസം മുൻപ് ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച ഭാഗങ്ങൾ ആണ് ഇടിഞ്ഞു വീണതെന്നും, കോഴിക്കോട് കോപ്പറേഷന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സ തേടി.
