തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മാറിയ ഒഴിവിലാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ എത്തിയിരിക്കുന്നത്.
സിക്കിം ഗവർണറായിരിക്കെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിവിധ മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. എന്നാൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.
