തിരുവനന്തപുരം: രോഗി മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി രോഗിയുടെ ഭർത്താവ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ന്യൂറോ ഐസിയിവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രി മരിച്ചു. ഇത് പറയാൻ പുറത്തേക്ക് വന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചതിന് പിന്നാലെയാണ് ആക്രമിച്ചത്.

പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തില്‍ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പ്രതിഷേധിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടർമാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *