കൊച്ചിയിൽ രണ്ട് വയസുകാരനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. മഞ്ഞുമ്മലിൽ മുട്ടാർ കടവിലാണ് സംഭവം. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും കൊത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് കേസ്. കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഏലൂർ പൊലീസ് കേസെടുത്തത്.ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.18 നാണ് സംഭവം നടന്നത് മഞ്ഞുമ്മലിൽ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദർശിക്കാൻ ആലുവയിൽനിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കുംം നിരവധി കൊത്തു കിട്ടി.അഞ്ചു ദിവസത്തിനു ശേഷം കുഞ്ഞിനെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്. ഐപിസി സെക്‌ഷൻ 324 വകുപ്പു പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
