വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ പ്രിയങ്ക ഗാന്ധി കുതിക്കുന്നു. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരുലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ട് സ്വന്തം പേരിലാക്കിയാണ് പ്രിയങ്ക മുന്നേറുന്നത്.

പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ഒരു പോരാട്ടം പോലും പ്രിയങ്കക്ക് സമ്മാനിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല എന്നത് വോട്ടെണ്ണലില്‍ വ്യക്തമാണ്. പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വോട്ടര്‍മാര്‍ ഗൗനിച്ചില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ദേശാടനക്കിളികളെ പോലെ എത്തുന്ന സ്ഥാനാര്‍ഥികളെ വേണ്ടെന്നും മണ്ഡലത്തെ അറിയുന്ന സത്യന്‍ മൊകേരിയെ തെരഞ്ഞെടുക്കണമെന്നും പ്രചാരണത്തില്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ ഊന്നിപ്പറഞ്ഞതും പച്ച തൊട്ടില്ല. മുമ്പ് എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20000 വോട്ടിലൊതുക്കിയ മൊകേരി പ്രിയങ്കക്കുമുന്നില്‍ തീര്‍ത്തും നിഷ്പ്രഭമാകുന്നതാണ് കാഴ്ച. ബി.ജെ.പി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് പ്രതീക്ഷിച്ച വോട്ടകളൊന്നും സമാഹരിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *