ജാർഖണ്ഡിൽ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ അവിശ്വസനീയമായ രീതിയിൽ തിരിച്ച് വരവ് നടത്തി ഇന്ത്യാ മുന്നണി. ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം 48 ഇടത്ത് ലീഡ് നേടി.എൻഡിഎ 29 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 223 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി.ഇന്ത്യാ സഖ്യം 53 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

