പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ.പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്.എസ് ലാല്‍. ‘അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാല്‍ ആ സ്റ്റെതസ്‌കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം’ എന്നായിരുന്നു ലാലിന്റെ കുറിപ്പ്.
ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാല്‍ ആ സ്റ്റെതസ്‌കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴില്‍ പഠിച്ചയാളെന്ന നിലയില്‍ അക്കാര്യത്തില്‍ ഞാന്‍ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാര്‍ട്ടി ഓഫീസില്‍ ഇനി അനിയനെ കയറ്റൂല. എന്നാല്‍ പാര്‍ട്ടി മാറുന്ന തിരക്കില്‍ അവിടെ നിന്ന് എടുക്കാന്‍ മറന്നുപോയ ഖദര്‍ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കില്‍ അതൊക്കെ തിരികെ വാങ്ങിത്തരാം.