പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ സ്‌ഫോടനം രണ്ട് മരണം.കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം ഉണ്ടായത്.ഉച്ചയ്ക്ക് 12.22 ഓടെയായിരുന്നു അപകടം നടന്നത്. നാലുപേര്‍ക്ക് പരിക്കേക്കുകയും ചെയ്തിട്ടുണ്ട്.ജില്ലാ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സ്ഥലത്ത് ബോംബ് സ്ക്വാഡും എത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന കോടതിയുടെ രണ്ടാം നില പൂർണ്ണമായി അടച്ചു. എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തും.സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സർക്കാർ ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു. പഞ്ചാബിൻ്റെ സമാധാനം തകർക്കാൻ ശ്രമം നടന്നെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *