അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു.. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ.ടി.ഒ.-ഫോറസ്റ്റ്-പി.ഡബ്ല്യു.ഡി. അധികൃതരുടെ വാഹനങ്ങൾ, ചുരംസംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ട്രെയ്‌ലറുകൾക്ക് അകമ്പടിയായി.ചുരം കയറിയാൽ ചുരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ തടഞ്ഞിട്ട ട്രെയ്ലറുകൾ മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങൾ ഏർപെടുത്തി ചുരം കയറാൻ അനുവദിച്ചത്. ട്രെയ്ലറുകൾ കയറുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *