ബിഹാറിൽ മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിർത്തെന്ന് ആരോപണം.ചമ്പാരനില്‍ ഇന്നലെയാണ് സംഭവം നടന്നത്.ബിജെപി നേതാവും ബിഹാർ ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകന്‍ ബബ്‌ലു കുമാർ ആണ് കുട്ടികളെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിവച്ചത്. വെടിയുതിർത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിക്കുകയും ചെയ്തു.വെടിയുതിർത്തതായി പറയപ്പെടുന്ന തോക്കും തട്ടിയെടുത്തു.
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടികള്‍ക്ക് നേരെ തന്നെയും വെടിവെച്ചുവെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാൽ മകൻ തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയതാണെന്നും അവിടെവച്ച് ആക്രമിക്കപ്പെടുകയും അവന്റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് തട്ടിയെടുത്തെന്നും മന്ത്രി അവകാശപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തു. ക്രമസമാധാനം നിലനിർത്തുന്നതിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *