സി-മെറ്റിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ ഉദുമ നഴ്‌സിംഗ് കോളേജിൽ മാത്രമാണ് ഒഴിവുള്ളത്. മറ്റ് കോളേജുകളിൽ ഒഴിവുണ്ടാകുന്നമുറയ്ക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമിക്കും.
എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം. ഇതിൽ 12 വർഷത്തെ അദ്ധ്യാപകപരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളേജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ  (നഴ്‌സിംഗ്)/ പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ എന്നിവയാണ് യോഗ്യതകൾ. പരമാവധി പ്രായം 60 വയസ്സ്. www.simet.kerala.gov.in ലെ റിക്രൂട്ട്‌മെന്റ് ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രെഷൻ നടത്തി കാൻഡിഡേറ്റ് ലോഗിൻ  വഴി ഫെബ്രുവരി അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.inwww.simet.in) നിന്ന് ലഭിക്കുന്ന ചെലാൻ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയിൽ 1,000 രൂപ അടച്ചതിന്റെ രസീത് (candidate copy) (എസ്.സി/ എസ്.റ്റി വിഭാഗത്തിന് 500 രൂപ), ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്), ബയോഡേറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്‌സി നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ,  പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രെഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അയയ്ക്കണം. ശമ്പളം 64,140 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 12 ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. പ്രാക്തന ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദ വിവരങ്ങളും അപേക്ഷാ ഫോമുകളുടെ മാതൃകയും ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ / ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 28നകം സമർപ്പിക്കണം.

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്: അപേക്ഷകർ ബാങ്കിൽ ഹാജരാകേണ്ട
കർഷക കടാശ്വാസ കമ്മിഷൻ ജനുവരി 28, 29 തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടത്തുന്ന ഓൺലൈൻ സിറ്റിങ്ങുമായി ബന്ധപ്പെട്ട് അപേക്ഷകർ ബാങ്കിൽ ഹാജരാകണമെന്നു നിർദേശിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വേണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കമ്മിഷനിൽനിന്ന് അറിയിപ്പു ലഭിച്ചവർ ഫോൺ മുഖേന ബാങ്കിലോ കമ്മിഷൻ ഓഫിസിലോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2743783.
പി.എൻ.എക്സ്. 327/2022

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരേ കർശന നടപടി
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പൊതുജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ക്ലാർക്ക് ദിവസവേതന നിയമനം
ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ സ്‌കോളർഷിപ്പ് ആനുകല്യ വിതരണവുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിനായി ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതമുള്ള അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ്  director.mwd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം

ഇന്റര്‍വ്യൂ മാറ്റിവെച്ചു

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ജനുവരി 27 ന് ഫാം ഓഫീസര്‍ തസ്തികയിലേക്ക് നടത്താനിരുന്ന താത്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ സാങ്കേതിക കാരണത്താല്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് 0467 2260632 എന്ന നമ്പറില്‍ ബന്ധപ്പെടുക.

നോർക്ക അറ്റസ്റ്റേഷന്‍ ഉണ്ടാകില്ല

നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷന്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.

ഡിഎല്‍.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡിഎല്‍.എഡ് 2021-23 വര്‍ഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.kozhikodedde.in ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിലെ പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നര വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496 2621190, 8157807752.


Leave a Reply

Your email address will not be published. Required fields are marked *