മലപ്പുറം: മൊറയൂര്‍ വി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ,ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി.
കണക്കില്‍പെടാത്ത അരി സ്‌കൂളില്‍ നിന്ന് മറിച്ചുവില്‍ക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍. രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകള്‍ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *