മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്.

കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ കരിമ്പ് ഇറക്കാനും കയറ്റാനും സഹായിച്ചു. ട്രാക്ടര്‍ പുറപ്പെടുമ്പോഴായിരുന്നു അപകടമെന്ന് പാർനർ പൊലീസ് അറിയിച്ചു. ട്രാക്ടർ റോഡിലേക്കിറക്കുമ്പോള്‍ എതിരെ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ആരെല്ലാമെന്ന് തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *