
ഇന്ത്യയിൽ ഒരുപക്ഷെ, കേരളത്തിന്റെ മാത്രം സവിശേഷതയായി, രാഷ്ട്രനിർണ്ണയനത്തിനായി വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെ.എൽ.എഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ.എൽ.എഫ്, ഇന്ത്യയിലെ മറ്റു പ്രമുഖമായ സാഹിത്യോത്സവങ്ങളോടൊപ്പം തന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിഷ്ഠ നേടിക്കഴിഞ്ഞു.കേരളത്തിൽ ഇപ്പോൾ വിവിധങ്ങളായ സാഹിത്യോത്സവങ്ങൾക്ക് മാതൃകയും പ്രചോദനവുമായി കെ.എൽ.എഫ് മാറി എന്നും യുവാക്കൾ പുസ്തക വായനയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നുണ്ടെന്നും പുസ്തക വായനാശീലം കൂടുതൽ ഊർജത്തോടെ തിരിച്ചു വരുന്നതായാണ് നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏട്ടാമത് കേരളലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
