
മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന യുഡിഎഫ് പ്രകടന പത്രികയിൽ നൽകുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.
ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നത്. പ്രകടന പത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താൻ ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ കഴിയും വിധം പരിഹരിക്കാൻ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കും.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു . കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാർക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് വാടിയിൽ മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അതിരാവിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോയ രാഹുൽ ഗാന്ധി തിരിച്ചുവന്ന ശേഷമാണ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്.ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നത്. പ്രകടന പത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താൻ ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
