ഇടുക്കി / പാലക്കാട് : ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീട് തകർത്തു. വീട്ടിൽ ആരും ഇല്ലായിരുന്നതിനാൽ വിലയ അപകടം ഒഴിവായി. ജോൺസന്‍റെ പറമ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയും അരിക്കൊമ്പന്‍ രണ്ട് വീടുകൾ തകർത്തിരുന്നു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ അന്ന് തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നു.

അട്ടപ്പാടി പുതൂരിൽ കാട്ടാനക്കൂട്ടം എത്തി. ഭവാനി പുഴയിൽ വെള്ളം കുടിക്കാൻ എത്തിയതാണ് കാട്ടാനക്കൂട്ടം . ഇന്നലെ രാത്രി ജനവാസ കേന്ദ്രമായ കൂടുതറ ഭാഗത്താണ് കാട്ടാനകൾ തമ്പടിച്ചിരുന്നത് . രാവിലെ പുഴ കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *