ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് വീണ്ടും ആരോപിച്ച് ടിപിയുടെ വിധവയും വടകര എംഎൽഎയുമായ കെ.കെ.രമ. കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്. ആ ഇന്നോവ കാർ കണ്ടെത്തും മുന്‍പ് തന്നെ കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായി വിജയന്റെ പ്രതികരണം മാത്രം മതി അത് മനസിലാക്കാൻ. സാങ്കേതിക കാരണങ്ങൾ മുൻനിര്‍ത്തിയാണ് ടി.പി കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് പി മോഹനൻ പുറത്തുപോയത്.മേൽക്കോടതിയിൽ പോകുമ്പോൾ പി.മോഹനന് പുറമെ പി.ജയരാജനും എളമരം കരീമും പ്രതികളാകുമെന്നും കെ.കെ.രമ പറഞ്ഞു. കെ.ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നും അവര്‍ വിമര്‍ശിച്ചു. കെ.കെ.ശൈലജയുടെ സ്ഥാനാർത്ഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ടിപി വധത്തിലടക്കം ഒരുപാട് കാര്യങ്ങൾക്ക് സിപിഎം ഉത്തരം പറയേണ്ടിവരുമെന്നും രമ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020